|
പുരോഗമന കലാസാഹിത്യ സംഘം
മഹാകവി
വൈലോപ്പിള്ളിയുടെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് 1981 ആഗസ്റ്റ്
14-ന് എറണാകുളം
ടൌണ്‍ഹാളില്‍ ചേര്‍ന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ
സമ്മേളനത്തില്‍വെച്ചു ‘പുരോഗമന കലാസാഹിത്യ സംഘം’ രൂപം കൊണ്ടു.
ഭാരതീയ സംസ്കൃതിയുടെ വൈവിദ്ധ്യം തിരിച്ചറിയുന്നവരും
ജനാധിപത്യ സംസ്കാരം ജീവിതത്തിലുടനീളം പുലര്‍ത്തുന്നവരും, മനുഷ്യ പുരോഗതിയില്‍ താല്‍പര്യമുള്ളവരുമായ എല്ലാ
സാംസ്കാരിക
പ്രവര്‍ത്തകര്‍ക്കും ഒന്നിച്ചുനില്‍കാനുതകുന്ന ഒരു
സംഘടിതരൂപം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റേയും
ചരിത്രത്തിന്റേയും ആവശ്യമാണെന്ന് കണ്ടുകൊണ്ടാണ് ഈ പ്രസ്ഥാനം
രൂപവത്ക്കരിച്ചത്.
കേരളത്തിലെ
സാംസ്കാരികരംഗത്ത്
സ്ഥാനം നേടിയ ജീവത്സാഹിത്യ സംഘം,
പുരോഗമന സാഹിത്യ സംഘടന, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍
എന്നിവയുടെ പാരമ്പര്യം
ഉള്‍ക്കൊണ്ടുകൊണ്ട് ഇ.എം.എസും
വൈലോപ്പിള്ളിയും ചര്‍ച്ച ചെയ്ത് തയ്യാറാക്കി സമ്മേളനത്തില്‍
അവതരിപ്പിച്ച രേഖയാണ് സംഘടനയുടെ
അടിസ്ഥാന രേഖ.
1992-ല്‍ പെരുമ്പാവൂര്‍ നടന്ന
നാലാം സംസ്ഥാന സമ്മേളനത്തില്‍ ഇ.എം.എസ്, പി.ഗോവിന്ദപ്പിള്ള, എം.എന്‍ വിജയന്‍ എന്നിവരുടെ
നേതൃത്വത്തില്‍
പരിഷ്ക്കരിച്ച് തയ്യാറാക്കി
അവതരിപ്പിച്ച് അംഗീകരിച്ച ‘കാലഘട്ടത്തിന്റെ
വെല്ലുവിളികളും എഴുത്തുകാരും’ എന്ന പ്രസ്തുതരേഖയാണ് സാഹിത്യ
സംഘത്തിന്റെ പ്രവര്‍ത്തന രേഖ. |